.................... നന്മയുടെ ഗ്രാമം - ചോമ്പാല......

ചോമ്പാലയുടെ സാരഥികൾ



1. ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ (മെമ്പർ ഓഫ് പാർലമെന്റ്)

                ചോമ്പാലിലെ സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ശ്രീ. മുല്ലപ്പള്ളി ഗോപാലന്റെയും ശ്രീമതി പിലാക്കണ്ടി പാർവതിയുടെയും മൂത്തമകനായി 1946 ഏപ്രിൽ 15 നു ജനിച്ചു. ചോമ്പാല എൽ. പി. സ്കൂൾ, ചോമ്പാല ബി. ഇ. എം. യു. പി. സ്കൂൾ മടപ്പള്ളി ഫിഷറീസ് സ്കൂൾ, മടപ്പള്ളി കോളേജ് കാലിക്കറ്റ് ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനകാലത്ത്‌ തന്നെ കോണ്‍ഗ്രസിന്റെ പല പദവികളും വഹിച്ചിട്ടുണ്ട്‌. കണ്ണൂർ ലോകസഭ മണ്ഡലത്തിൽ നിന്ന് 5 തവണയും വടകര ലോകസഭ മണ്ഡലത്തിൽ നിന്ന് ഒരു തവണയും കോണ്‍ഗ്രസ്‌ സീറ്റിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ദീർഘകാലം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാലം മുതൽ ചോമ്പാലയുടെ വികസനത്തിനുവേണ്ടി അനേകം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മുക്കാളി റെയിൽവേ സ്റ്റെഷനു സമീപമുള്ള റെയിൽവേ ഗേറ്റ് സ്ഥാപിക്കാനും റെയിൽവേക്ക്  ആവശ്യമില്ലെന്ന് പറഞ്ഞു പൂട്ടിയ ചിര പുരാതനമായ കാരോത്ത് ഗേറ്റ് തുറപ്പിച്ചു പുനസ്ഥാപിക്കാനും കഴിഞ്ഞത് ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്. മത്സ്യ തൊഴിലാളികളുടെ കേന്ദ്രമായ ചോമ്പാലയിൽ ഒരു ഹാർബർ നിര്മിക്കന്വേണ്ടി നിരവധി നിവേദനങ്ങൾ അധികാരികൾക്ക്‌ കൈമാറിയിരുന്നെങ്കിലും ആ ഫയലുകൾ പൊടിതട്ടി എടുത്തു മിനി ഹാർബർ പണിയാനുള്ള കൈക്കൊണ്ടു അതിന്റെ തറക്കൽ ഇടീച്ചു പ്രവർത്തനം ആരംഭിച്ചത് മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര മന്ത്രി ആയതോട് കൂടിയാണ്. അഴിയൂരിന്റെ അഭിമാനമായി നിലനില്ക്കുന്ന ചോമ്പാൽ മിനി ഹാർബർ എന്ന സ്ഥാപനത്തിന്റെ ആവിർഭാവത്തിനു കളമൊരുക്കിയ ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാല ഗ്രാമത്തിന്റെ അഭിമാനം ആണ്.

2. ശ്രീ. സി. കെ. നാണു ( മെമ്പർ ഓഫ് ലെജിസ്ലെറ്റിവ് അസ്സംബ്ലി )

                      ചോമ്പാലക്കാരുടെ പ്രിയപ്പെട്ട നാണുവേട്ടൻ.  ശ്രീ.സി, കെ. കുഞ്ഞാപുവിന്റെയും ശ്രീമതി. ചിരുതയുടെയും മകനായി 1937 സെപ്റ്റംബരിൽ വടകരയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വച്ചു. അടിയന്തരാവസ്ഥക്കാലത്ത് 21 ദിവസത്തെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജനത പാർട്ടി രൂപീകൃതമായതിനു ശേഷം അതിൽ ചേരുകയും പാർട്ടിയുടെ വീധ നിലകളിൽ പ്രവൃത്തിക്കുകയും ചെയ്തു. ചോമ്പാലയുടെ വികസനത്തിന്‌ വേണ്ടി ഒരുപാട് കാര്യങ്ങൾ നാടുകാർ സ്നേഹത്തോടെ വിളിക്കുന്ന നാണുവേട്ടൻ ചെയ്തിട്ടുണ്ട്. കുറച്ചുകാലം ഗതാഗത, വനം വകുപ്പ് മന്ത്രിയായി പ്രവൃത്തിച്ചിട്ടുണ്ട്. 

No comments: