.................... നന്മയുടെ ഗ്രാമം - ചോമ്പാല......

ചോമ്പാലയെക്കുറിച്ച്


                  അറബിക്കടലിനു തീരത്തുള്ള മനോഹരമായ ഒരു ഗ്രാമമാണ് ചോമ്പാല . കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ അഴിയൂർ പഞ്ചായത്തിലാണ്  ചോമ്പാല ഉൾപ്പെടുന്നത്. കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്തായാണ് ചോമ്പാലയുടെ സ്ഥാനം.  കേരള  തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് 453 കി. മി  ദൂരം ചോമ്പാലയിൽ നിന്നുണ്ട്. 

           ചരിത്രപരമായും ഭൂമിശാസ്ത്രപരമായും നിരവധി പ്രത്യേകതകളുള്ള ഒരു ഭൂവിഭാഗമാണ് അഴിയൂര്ഗ്രാമപഞ്ചായത്ത്. കടലും, പുഴയും, തോടുകളും, കുന്നുകളും വിശാലമായ മണല്പ്പരപ്പും, വയലുകളും തെങ്ങിന്തോപ്പുകളും മറ്റ് ജൈവവൈവിദ്ധ്യങ്ങളും കൊണ്ട് സമ്പന്നമാണിവിടം. ക്ഷേത്രങ്ങളോട് അനുബന്ധിച്ച് സസ്യാവരണക്കാടുകളുള്ള കാവുകള്ഇവിടെയുണ്ട് . കോറോത്ത് നാഗഭഗവതിക്ഷേത്രം, കൊളരാട് ഗണപതി ക്ഷേത്രം, ആവിക്കര ക്ഷേത്രം, കുന്നുമഠത്തില്ക്ഷേത്രം, പുലക്കണ്ടികാവ്, ഇമ്പിച്ചി കാവ് എന്നിവിടങ്ങളില് കാവുകള്കണ്ടുവരുന്നു.

Doctors 

No comments: