.................... നന്മയുടെ ഗ്രാമം - ചോമ്പാല......

വിദ്യാഭ്യാസമേഘല



         പ്രാചീന കേരളത്തിൽ ജനങ്ങൾ വിദ്യാഭ്യാസത്തിനു വേണ്ടി കഷ്ടപ്പാടുകൾ അനുഭവിച്ചതുപോലെ അഴിയൂരിലും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ പരിമിതമായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. പക്ഷെ ഈസ്റ്റ്‌ ഇന്ത്യ കമ്പനി വന്നതോട് കൂടി ക്രിസ്ത്യൻ മിഷനറിമാർ വിദ്യാലയങ്ങൾ ആരംഭിക്കുകയും ജാതിമത ഭേദമന്യേ കഴിവുള്ളവർക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്തു. ഇതിന്റെ ഫലമായി അഴിയൂരിന്റെ വിവിധ ഭാഗങ്ങളിൽ പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. പക്ഷെ ഹൈസ്കൂൾ പഠനത്തിനു വേണ്ടി ജനങ്ങൾക്ക്‌ തലശ്ശേരി, വടകര എന്നിവിടങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. എങ്കിലും ചോമ്പാലയുടെയും അഴിയൂരിന്റെയും വികസനത്തിൽ താഴെ പറയുന്ന സ്കൂളുകൾ വഹിച്ച പങ്കു വളരെ വലുതാണ്‌.


1. അഴിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ :

             ഴിയൂരിന്റെ അറിവിന്‌ നിറവു ചൊരിഞ്ഞു വിളങ്ങി നിൽക്കുന്ന ഒരു നിറദീപമാണ് ഈ കലാലയം. ആദ്യ കാലത്ത് ഒഞ്ചിയം ഭാഗത്ത്‌ പ്രവൃത്തിച്ചിരുന്ന ബോർഡ് ഹയർ എലിമെണ്ടറി സ്കൂൾ ഇവിടേക്ക് മാറ്റിയതുകൊണ്ടാണ് അഴിയൂര് ബോർഡ് ഹയർ എലിമെണ്ടറി സ്കൂൾ നിലവിൽ വന്നത്. 1957 ലാണ് ഇത് ഹൈ സ്കൂൾ ആയി ഉയർത്തിയത്‌. ദാരിദ്ര്യം കൊണ്ട് വീർപ്പു മുട്ടുന്ന അന്നത്തെ കാലത്ത് കുട്ടികളുടെ ക്ഷേമ കാര്യത്തിലും വിദ്യാലയതിന്റെ വളർച്ചക്കും ആത്മാർഥമായ താല്പര്യം കാണിച്ച ഇവിടുത്തെ അധ്യാപകർ എല്ലാവർക്കും കാണപ്പെട്ട ദൈവങ്ങളായിരുന്നു. 1998-99 കാലഘട്ടത്തിലാണ് ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തിയത്‌.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

2. ബി. ഇ. എം. യു. പി. സ്കൂൾ :

             ചോമ്പാലയുടെയും പരിസര പ്രദേശങ്ങളിലെയും വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ 150 ലേറെ വർഷത്തെ പഴക്കമുള്ള ഒരു വിദ്യാലയമാണ് പാതിരിക്കുന്നിലുള്ള ഈ സ്ഥാപനം. മലയാളികൾക്ക് ഒരു നിഘണ്ടു സമ്മാനിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട് ആണ് ഈ സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത്‌ എന്ന വസ്തുത ചോമ്പാലക്കാരെ അഭിമാനം കൊള്ളിക്കുന്ന ഒന്നാണ്.  കടത്തനാട് പുറമേരി കോവിലകത്ത് രാജാവിനോട് സ്ഥലം എഴുതി വാങ്ങിയാണ് പള്ളിയും സ്കൂളും സ്ഥാപിച്ചത്. സ്കൂൾ സ്ഥിതി ചെയ്യുന്നത് പാതിരിക്കുന്നിന്റെ മുകളിൽ ആയതിനാൽ കുന്നുമ്മൽ സ്കൂൾ എന്നാണ് ഇതിനെ വിളിച്ചു പോരുന്നത്.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

3. കല്ലാമല യു. പി. സ്കൂൾ :

        മിഷനറി വിദ്യാഭ്യാസ പ്രചരണത്തിൽ ആകൃഷ്ടനായി കണ്ടപ്പംകുണ്ടിലെ  സാമുവൽ അയ്യൻ എന്ന സാമൂഹിക പ്രവർത്തകന്റെ നേതൃത്വത്തിൽ 1910 ൽ ഒരു പഞ്ചമം സ്കൂൾ സ്ഥാപിതമായി. കല്ലാമലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ മായ്ക്കപ്പെടാത്ത നാമധേയമായിരുന്ന തെദൊർ മാഷ് ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ. ആദ്യ കാലത്ത് ആണ്‍ കുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന ഇവിടെ 1930 നു ശേഷമാണ് പെണ്‍ കുട്ടികൾക്ക് പ്രവേശനം ലഭിച്ചത്. 1941 ൽ ആണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത്.


۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

4. ചോമ്പാൽ എൽ. പി. സ്കൂൾ :  

         1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത് പ്രവൃത്തിച്ചു കൊണ്ടിരുന്നത് തെരുവത്ത് ആയിരുന്നു. 1938 ൽ ആണ് സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. ചോമ്പാൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നാണ് ആദ്യ കാലത്ത് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

5. ചോമ്പാൽ നോർത്ത് എൽ. പി. സ്കൂൾ :   

          1892 ൽ സ്ഥാപിതമായ ഈ വിദ്യാലയം മുൻപ് അറിയപ്പെട്ടിരുന്നത് ചോമ്പാൽ ഹിന്ദു ഗേൾസ്‌ സ്കൂൾ എന്നായിരുന്നു, കുഞ്ഞിപ്പള്ളി മൈതാനത്തോട് ചേർന്ന് കിടക്കുന്നത് കൊണ്ട് കുട്ടികൾക്ക് കളിക്കാൻ വളരെ സൗകര്യം ആയിരുന്നു. ചരിത്രം ഉറങ്ങുന്ന കുഞ്ഞിപ്പള്ളിക്ക് തിലകക്കുറി പോലെയാണ് ഈ സ്കൂൾ.


۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

6. ചോമ്പാൽ എം. എൽ. പി. സ്കൂൾ :              

        രു ഓത്തുപള്ളിയായി 1929 ൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ്‌ ഇത്. പിന്നീട് അന്നത്തെ ചില ആളുകളുടെ താൽപര്യാർത്ഥം ഇതിനെ ഒരു സ്കൂൾ ആക്കി മാറ്റി. പ്രത്യേകിച്ച് അന്ന് മുസ്ലിം പെണ്‍ കുട്ടികൾക്ക് രക്ഷിതാക്കൾ വിദ്യാഭ്യാസം നൽകിയിരുന്നില്ല. ഈ കാരണത്താലാണ് ഇത് ഒരു സ്കൂൾ ആക്കി മാറ്റിയത്. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്ന ഇവിടെ പിന്നീട് അഞ്ചാം ക്ളാസ്സ്  തള്ളിപ്പോയി.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

7. അഴിയൂർ ഈസ്റ്റ്‌ യു. പി. സ്കൂൾ  :

             ഴിയൂര് പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മാഹി റെയിൽവേ സ്റ്റേഷന്‍റെ കിഴക്ക് ഭാഗത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടിന്റെ ചരിത്രം അവകാശപ്പെടാൻ ഉള്ള ഈ സ്കൂളിലാണ് വർഷങ്ങൾക്കു മുൻപ് കോട്ടാമല, കോറോത്ത് റോഡ്‌, കക്കടവ്, അഴിയൂർ ചുങ്കം എന്നിവിടങ്ങളിലെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തി ചേർന്നിരുന്നത്.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

8. ചോമ്പാൽ വെസ്റ്റ് എൽ. പി. സ്കൂൾ : 

          ചോമ്പാല മിനി ഹാർബറിന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ സ്ഥാപിതമായതു 1906 ൽ ആണ്. അന്നത്തെ നാട്ടു പ്രമാണിയായിരുന്ന ശ്രീ. പൊക്കായി ഗുരുക്കള്‍ ആണ് ഇതിന്റെ സ്ഥാപകൻ. അദ്ദേഹം തന്നെയായിരുന്നു ആദ്യ പ്രധാനാധ്യാപകാൻ. 1997 ൽ ഈ സ്കൂൾ ശ്രീ നാരായണ പഠനകേന്ദ്രത്തിന് കൈമാറി.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

9. പനാടേമ്മൽ എം. യു. പി. സ്കൂൾ :

          ദ്യകാലത്ത് മറ്റു മത വിഭാഗങ്ങളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്നവരായിരുന്ന മുസ്ലിങ്ങളുടെ അവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി സ്ഥാപിതമായ സ്കൂൾ ആണിത് . 1903 ൽ ആണ് ഇത് സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞  

 

10.അഞ്ചാംപീടിക എം.എൽ.പി . സ്കൂൾ :        

          ഞ്ചാംപീടിക പള്ളിയുടെ അടുത്ത് മുസ്ലിം കുട്ടികൾക്ക് എഴുത്തും ഓത്തും പഠിക്കാൻ വേണ്ടി സ്ഥാപിച്ച ഒരു വിദ്യലയമാണിത്. തുടക്കത്തിൽ ഇവിടെ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നെ അഞ്ചാം ക്ലാസ് എടുത്തുമാറ്റി.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞   

 

11. അഴിയൂർ സെൻട്രൽ എൽ. പി. സ്കൂൾ :

        ത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതിനു സർക്കാർ അംഗീകാരം ലഭിച്ചത് 1900 ൽ ആണ്. ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് മഹത്തായ സേവനം അനുഷ്ടിച്ച ഒരു സ്ഥാപനം ആണിത്. അഴിയൂരിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഇതിനു സെൻട്രൽ യു, പി. സ്കൂൾ എന്ന പേര് വന്നത്.
 ۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

12. പൂഴിത്തല എൽ. പി.സ്കൂൾ : 

         ഴിയൂരിന്റെ വടക്ക് പടിഞ്ഞാറ് പൂഴിത്തല കണ്ടിയിൽ താഴെ എന്ന സ്ഥലത്താണ് 1912 ൽ സ്കൂൾ ആരംഭിച്ചത്. 1938 ൽ ആണ് ഇത് എൽ. പി. സ്കൂൾ ആയി ഉയർന്നത്. കണ്ടിയിൽതാഴ സ്കൂൾ എന്നാണ് ഇത് അറിയപെടുന്നത്. പൂഴിത്തലയിലെ കടലോര മേഘലകളിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഈ സ്കൂൾ വഹിച്ച പങ്കു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

13. ജി. എം. ജെ. ബി. സ്കൂൾ :      

     1983 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പൂഴിത്തലയിലെ ഒരു ഇസ്ലാമിക മതപഠനശാലയിലാണ് ആദ്യം ഈ സ്കൂൾ പ്രവൃത്തിചിരുന്നത്. മാഹിയിൽ ഫ്രഞ്ച് സ്കൂൾ ഉണ്ടായിരുന്നെങ്കിലും എല്ലാവർക്കും അവിടെ പ്രവേശനം ലഭിക്കാതിരുന്നതിനാൽ ഈ സ്കൂൾ ആയിരുന്നു സാധാരണ ജനങ്ങളുടെ ഏക ആശ്രയം.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

 

14. ജി. ജെ. ബി. എസ്. അഴിയൂർ :  

      100 വർഷത്തിലധികം പഴക്കം അവകാശപ്പെടാനുണ്ട് ഈ വിദ്യാലയത്തിന്. ആദ്യകാലത്ത് ഹിന്ദുക്കൾ മാത്രമേ പഠിതാക്കൾ ആയി ഉണ്ടായിരുന്നുള്ളൂ. 1998 വരെ ഈ വിദ്യാലയം വാടക കെട്ടിടത്തിലായിരുന്നു പ്രവൃത്തിച്ചു കൊണ്ടിരുന്നത്. അതിനു ശേഷമാണ് പഞ്ചായത്തിന്റെ കീഴിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞
       


No comments: