.................... നന്മയുടെ ഗ്രാമം - ചോമ്പാല......

8 April 2016

ചോമ്പാൽ ഗ്രാമത്തിന്റെ അഭിമാനമായി വി. കെ. പ്രഭാകരൻ

             2014 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചപ്പോൾ നമ്മുടെ ചോമ്പാലക്കും ഉണ്ടായി അഭിമാനിക്കാൻ ഒരു മുഹൂർത്തം.  നമ്മുടെ നാടിന്റെ കലാകാരൻ വി കെ പ്രഭാകരൻ ആണ് അതിനു ഒരു അവസരം ഒരുക്കിയത്. വി കെ പ്രഭാകരന്റെ എസ്റ്റേറ്റ്‌ മലയാളൻ എന്ന നാടകത്തിനാണ് അവാർഡ് ലഭിച്ചത്. 


12 October 2014

മാഹിയിലും മദ്യത്തിന് നിയന്ത്രണം വരുന്നു.....

മാഹിയിലും മദ്യത്തിന് നിയന്ത്രണം വരുന്നു...

                             മാഹിയിലെ മദ്യഷാപ്പുകളുടെ പ്രവര്‍ത്തനസമയം ദിവസവും 2 മണിക്കൂര്‍ വീതം കുറക്കുന്നതിന് തീരുമാനമായി. മാഹി റീജണല്‍ അഡ്മിനിസ്‌ട്രേറ്ററും  മദ്യഷാപ്പ് ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.  രാവിലെയും രാത്രിയുമായി ഓരോ മണിക്കൂര്‍ വീതമാണ് കുറയ്ക്കുന്നത്. നിലവില്‍ രാവിലെ 8 മുതല്‍ രാത്രി 11 വരെയായിരുന്നത് അടുത്തയാഴ്‌ച മുതല്‍ രാവിലെ 9 മുതല്‍ രാത്രി 10 വരെയാകും മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുക...  

മാഹിപ്പള്ളി പെരുന്നാള്‍ പ്രമാണിച്ചു  12,14,15  തീയതികളില്‍ ബാറുകളും മദ്യഷാപ്പുകളും അടച്ചിടാനും തീരുമാനമായി.

                           കൂടാതെ കേരളത്തില്‍ നിന്നുള്ള മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍ പുതിയൊരു അപേക്ഷയുമായി മാഹി സര്‍ക്കാരിനെ സമീപിക്കുന്നുണ്ട് . മാഹിയ്ക്ക് പുറത്തുള്ളവര്‍ക്ക് മദ്യം നല്‍കരുത് എന്ന അപേക്ഷയാണ്  പ്രവര്‍ത്തകര്‍ മാഹി സര്‍ക്കാരിന്  സമര്‍പ്പിക്കുക .

കേരളത്തില്‍ മദ്യം നിരോധിച്ചെങ്കിലും  മലയാളിയ്ക്ക് പ്രതീക്ഷയായിരുന്നു  മാഹി . കേന്ദ്ര ഭരണ പ്രദേശമായതു കൊണ്ടു തന്നെ കുറഞ്ഞ വില നിരക്കില്‍ മദ്യം, അതും നിരവധി മദ്യ ഷോപ്പുകള്‍. കോഴിക്കോട് മുതല്‍ അങ്ങോട്ടുള്ള മലയാളികള്‍ക്ക് മാഹി ഒരു ചാകര തന്നെയായിരുന്നു. ആ പ്രതീക്ഷകള്‍ക്കു മുകളിലാണ്, മദ്യ നിരോധന പ്രവര്‍ത്തകര്‍ നിരോധന ആവശ്യവുമായി ഇറങ്ങിയിരിക്കുന്നത്. ഇതു കൂടാതെ അതിര്‍ത്തികളില്‍ മദ്യക്കടത്ത് പരിശോധന കര്‍ശനമാക്കാനും പ്രവര്‍ത്തകര്‍ കേരളാ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കും.

തിരിച്ചറിയിൽ കാർഡുമായി വരുന്നവർക്ക് മാത്രം മദ്യം നല്‍കിയാല്‍ മതിയെന്ന ആവശ്യം കൂടി മദ്യനിരോധന പ്രവർത്തകര്‍ സര്‍ക്കാരിനെ അറിയിക്കും. കേരളത്തിൽ നിന്നുള്ളവർക്കു മദ്യം വിൽക്കരുതെന്നാവശ്യപ്പെട്ട് പുതുച്ചേരി സർക്കാരിനും മാഹി അഡ്‌മിനിസ്‌ട്രേറ്റർക്കും നിവേദനം നൽകാൻ തീരുമാനിച്ചതായി കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി.പി.ആർ. നാഥ് അറിയിച്ചു.

========================================================================


Please Like Our FACEBOOK Page " ENTE CHOMBALA" : 
 https://www.facebook.com/pages/Ente-Chombala/172355012930898

=======================================================================

11 October 2014

ഒഞ്ചിയത്ത് മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു

ഒഞ്ചിയത്ത് മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു

                                                                                              Dated : 11.09.2014


                      

ഒഞ്ചിയത്ത് അമ്പലക്കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. തയ്യില്‍ ക്ഷേത്രത്തിന് സമീപത്തെ കുളത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് മൂന്ന് കുട്ടികള്കുളത്തില്കുളിക്കാന് ഇറങ്ങിയത്. ഫയര്ഫോഴ്സും നാട്ടുകാരും നടത്തി തിരച്ചലിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്സാധിച്ചത്. അജ്മല്‍(2), ഷാലു(8), റിസ്വാന്‍(8) എന്നീ കുട്ടികളാണ് മരിച്ചത്.

      ഷഹലും അജ്മലും ഒഞ്ചിയം എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും റിസ്‌വാന്‍ ഒഞ്ചിയം ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ ആറാം ക്‌ളാസ് വിദ്യാര്‍ഥിയുമാണ്.സ്‌കൂള്‍ അവധിദിനമായതിനാല്‍ മൂവരും ശനിയാഴ്ച രാവിലെ 12 മണിയോടെ വീടുകളില്‍നിന്ന് കളിക്കാനിറങ്ങിയതാണ് . ഉച്ച കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ ത്തുടര്‍ന്നാണ്  വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്.വീട്ടില്‍നിന്ന് ഒന്നര കി.മീ. ദൂരെയുള്ള
വെള്ളാറത്താഴ വയലിന്റെ കരയില്‍ ഇവരുടെ വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവ കണ്ടെത്തിയതോടെയാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും വെള്ളക്കെട്ടിലിറങ്ങി തിരച്ചില്‍ നടത്തിയത്. വൈകീട്ട് 4.30ഓടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ഗവണ്‍മെന്റ് ആസ്പത്രി മോര്‍ച്ചറിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്ഞായറാഴ്ച രാവിലെ 11 മണിക്ക് ഒഞ്ചിയം
ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. കുഞ്ഞിപ്പള്ളി കബര്‍സ്ഥാനില്‍ ശവസംസ്‌കാരം നടക്കും. ആദരസൂചകമായി ഒഞ്ചിയം പഞ്ചായത്തില്‍  ഞായറാഴ്ച ഹര്‍ത്താല്‍ ആണ്..


9 October 2014

കുഞ്ഞിപ്പള്ളി മേല്‍പ്പാലം ഒരു യാഥാര്‍ത്യത്തിലേക്ക്

കുഞ്ഞിപ്പള്ളി മേല്‍പ്പാലം ഒരു യാഥാര്‍ത്യത്തിലേക്ക്  ....

     അങ്ങനെ ചോമ്പാലിലെ നല്ലവരായ ജനങ്ങളുടെ ഒരു സ്വപ്നം കൂടി പൂവണിയാന്‍ പോകുന്നു. കുഞ്ഞിപ്പള്ളി റെയില്‍വേ ഗേറ്റില്‍ ഒരു മേല്‍പ്പാലം എന്നത് നാട്ടുകാരുടെ നീണ്ട കാലത്തെ ആഗ്രഹമായിരുന്നു. ഈ മോഹം യാഥാര്‍ത്യമാവാന്‍ ഇനി കുറച്ച് മാസങ്ങള്‍‌ കൂടി കാത്തിരുന്നാല്‍ മതി. നിലവില്‍ റെയില്‍വേ ഗേറ്റ് അടക്കുന്നതോടെ വാഹനങ്ങളുടെ ആധിക്യം കാരണം വളരെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടാകുന്നത്
കഞ്ഞിപ്പള്ളി ചിറയില്‍പീടിക റെയില്‍വേ മേല്‍പ്പാലത്തിന്‍റെ പണി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധ്യഭാഗത്തെ തൂണുകള്‍ വാര്‍ത്തതിന് ശേഷം നിലച്ചുപോയ അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏതാനും മാസങ്ങളായി മേല്‍പ്പാലത്തിന്‍റെ പണി ദ്രുദഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്റോഡ് & ബ്രിഡ്ജ് കോര്‍പ്പറേഷന്‍ ആണ്  ഇത് ഏറ്റെടുത്ത് നടത്തുന്നത്.  അടുത്ത മാര്‍ച്ച് മാസത്തോടു കൂടി കുഞ്ഞിപ്പള്ളി മേല്‍പ്പാലം പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുക്കുമെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കൈനാട്ടി മേല്‍പ്പാലത്തിന്‍റെ ഉത്ഘാടനവേളയില്‍ പ്രഖ്യാപിച്ചിരിന്നു. ഇക്കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കുഞ്ഞിപ്പള്ളി മേല്‍പ്പാലത്തിന് വേണ്ടി ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.2014 സെപ്തംബര്‍ 26 തീയ്യതി വരെയുള്ള മേല്‍പ്പാലത്തിന്‍റെ വര്‍ക്ക് പ്രോഗ്രസ്സ് 
മേല്‍പ്പാലത്തിന്‍റെ പണി പൂര്‍ത്തിയായ ഭാഗമാണ് പച്ച നിറത്തില്‍ കാണിച്ചിരിക്കുന്നത്. ഇത് 2014 സെപ്തംബര്‍ 26 തീയ്യതി വരെയുള്ള സ്റ്റാറ്റസ് ആണ്....
കുഞ്ഞിപ്പള്ളി മേല്‍പ്പാലം പ്രവൃത്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ 


Sl.No.
Particulars
Details
1
Date of Tender Notification
10/8/2012
2
Date of opening of Tender
30/11/2012
3
Letter of Acceptance
22/01/2014
4
Date of agreement
12/02/2014
5
Notice to proceed issued
13/02/2014
6
Expected date of completion
12/05/2015
7
Contract amount(Rs)
11.73 Crore
8
up todate Utility shifting and consultancy charges
13,49,997.00
9
up todate LA cost (Rs)
1,58,37,388.00
10
Period of completion
15 months
11
LC. No
    217
12
Location
Between Badagara and Mahi
13
Engineer in charge of Site from RBDCK
Mr.Antony T M
14
Project Management Consultant and supervision    

15
Contractor
M/s Skilled Construction Company Ltd
16
Project Management Consultant
M/s KITCO Ltd
17
Length of structure(m)
573.43
18
Length of Railway Portion (Not within the scope of RBDCK)(m)
77.2
19
Length  towards  NH side
217.5
20
Length  towards Mondhal Bridge side
278.73
21
Slope of ROB towards NH side
1 in 20
22
Slope of ROB towards Mondhal Bridge side
1 in 25
23
Width of carriage way
7.5 m
24
Foot Path
Nil
25
Total width of bridge including crash barriers
8,5 m
26
Present status of work
Pile 25/60, Pile cap 4/18, Pier 2/18, Pile load test 1/126 September 2014

നവരാത്രി ആഘോഷം - ചോമ്പാല്‍ ശ്രീ അയ്യപ്പ ക്ഷേത്രംമുക്കാളി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടുന്നു . ഒക്ടോബര്‍ 1,2,3 എന്നീ തീയ്യതികളില്‍ ഗ്രന്ഥപൂജ ,വാഹനപൂജ , വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കുന്നതാണ്....


 
ഒക്ടോബര്‍1ന് ഗ്രന്ഥ പൂജ


            ഒക്ടോബര്‍ 1 ന് വൈകുന്നേരം ഗ്രന്ഥം പൂജക്കായി വെക്കുകയും ഒക്ടോബര്‍ 3 ന് രാവിലെ പൂജക്ക് ശേഷം ഗ്രന്ഥം എടുക്കുകയും ചെയ്യുന്നു. ഗ്രന്ഥപൂജക്ക് താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 1 ന് വൈകുന്നേരം 4 മണിക്ക് മുന്‍പ് ഗ്രന്ഥം ക്ഷേത്രത്തില്‍ എത്തിക്കേണ്ടതുംഒക്ടോബര്‍ 3 ന്  കാലത്ത് തിരിച്ച് വാങ്ങേണ്ടതുമാണ് 


ഒക്ടോബര്‍ 2 ന്  വാഹന പൂജ

     വാഹന പൂജ ഒക്ടോബര്‍ 2 ന് വൈകുന്നേരം 7.30 ന് ആരംഭിക്കുന്നു. വാഹന പൂജക്ക് താല്‍പര്യമുള്ളവര്‍ വാഹനങ്ങളുമായി നേരത്തെ തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് റസീറ്റ് വാങ്ങേണ്ടതാണ്


          


വിദ്യാരംഭം ഒക്ടോബര്‍ 3 ന്


         ഒക്ടോബര്‍ 3 ന് വിജയദശമി ദിനത്തില്‍ കാലത്ത് 8 മണി മുതല്‍ കുട്ടികളെ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കുന്നു. കുറുങ്ങോട്ട് ഇല്ലത്ത് ദയചന്ദ്രന്‍ നമ്പൂതിരിയാണ് കുട്ടികളെ എഴുത്തിന് ഇരുത്തുന്നത് . താല്‍പര്യമുള്ളവര്‍ കുട്ടികളെ 8 മണിക്ക് മുന്‍പായി ക്ഷേത്രത്തില്‍ എത്തിക്കേണ്ടതാണ്. എഴുത്തിനിരുത്തേണ്ട കുട്ടികളുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.
ബന്ധപ്പെടേണ്ട നമ്പറുകള്‍ : 
    * 9446357733  ,  * 9497154945  , * 974576916122 September 2014

നമ്മുടെ ഗ്രാമത്തിന്റെ കലാകാരൻ

കെ.പി. സുവീരൻ


         മ്മുടെ നാട്ടുകാരനായ ചലച്ചിത്ര സംവിധായകനും മലയാളനാടക സംവിധായകനുമാണ് കെ.പി. സുവീരൻ. ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരി ഇദ്ദേഹമാണ് സംവിധാനം ചെയ്തത്. ഇദേഹത്തിന്റെ ആദ്യ ചലച്ചിത്രസംവിധാന സംരംഭവുമാണ് ബ്യാരി. 2011-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരി.

  അഴിയൂരിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും കൗസല്യയുടെയും മകനായി ജനിച്ചു. അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ , അഴിയൂർ ഹൈസ്കൂൾ , കൂത്തുപറമ്പ് നിർമലഗിരി കോളേജ്, മടപ്പള്ളി ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിലും പഠിച്ചു. തുടർന്ന്നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം പെർഫോമിങ് ആർട്സിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ ബിരുദം നേടി. 

         ജി. ശങ്കരപ്പിള്ളയുടെ 'ഭരതവാക്യം', 'ചക്രം' സംഗീത നാടക അക്കാദമി അവാർഡ് നേടിയ അഗ്‌നിയും വർഷവും സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' സി.വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' തുടങ്ങിയവയാണ് സുവീരന്റെ പ്രധാന നാടകങ്ങൾ. 'മേരിയും ലോറൻസും', ക്രോസസ്, സൗണ്ട്‌മെഷീൻ തുടങ്ങിയ നിരവധി ഹ്രസ്വസിനിമകൾ ചെയ്തു.  ഗുജറാത്ത്, ജബൽപൂർ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ നാടക പ്രവർത്തനം നടത്തി ദളിത് ജനവിഭാഗത്തിന്റെ ആദരവ് നേടി. കേന്ദ്രസർക്കാർ സംഘടിപ്പിച്ച ദേശീയതല നാടക മത്സരങ്ങളിലും സമ്മാനാർഹനായി. ഭൂപൽകാക്കർ എന്ന വിഖ്യാത ചിത്രകാരനോടൊപ്പം മുംബൈയിൽ ഡിസൈൻ എക്സിക്യൂട്ടീവായി പ്രവർത്തിച്ചു. ഫരീദാമേത്തയുടെ കാലിസൽവാർ എന്ന ഹിന്ദി ചലചിത്രത്തിന്റെ അണിയറയിലും പ്രവർത്തിച്ചു. 

     മലയാളത്തിൽ ഉദയനാണ് താരം, കഥപറയുമ്പോൾ എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തു.മുപ്പതിൽപരം നാടകങ്ങളുടെ രചയിതാവും നാല് ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനുമാണ് ഇദ്ദേഹം . സ്കൂൾ ഓഫ് ഡ്രാമയിലും ദൽഹി സ്കൂൾ ഓഫ് ഡ്രാമയിലും പഠനം നടത്തി. നാടകത്തിന് നാലുതവണ സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു. ഭാര്യയുടെ പേര്  അമൃത സുവീരൻ .ഇവര്‍ ഒരു നാടക സംവിധായികയാണ്. രണ്ട് കുട്ടികള്‍ ഉണ്ട് . കേകയും ,  ഐകയും

സുവീരൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങൾ :
ക്രോസ് ഡിസ്ട്രാക്ഷൻ
മേരിയും ലോറൻസും
സൗണ്ട് മെഷീൻ

ഇദ്ദേഹത്തെ തേടിയെത്തിയ മറ്റു പുരസ്കാരങ്ങൾ :
സംഗീത നാടക അക്കാദമി അവാർഡ് (ഉടമ്പടിക്കോലം - 1997)
സംഗീത നാടക അക്കാദമി അവാർഡ് (അഗ്നിയും വർഷവും - 2002)
സംഗീത നാടക അക്കാദമി അവാർഡ് (ആയുസ്സിന്റെ പുസ്തകം - 2008)
പഞ്ചാബ്, ഹിന്ദി ഭാഷകൾ സമന്വയിപ്പിച്ച് "യെർമ" എന്ന നാടക പരീക്ഷണത്തിന് പഞ്ചാബ് സർക്കാർ അവാർഡ് നൽകി

17 September 2014

നമ്മുടെ കുഞ്ഞിപ്പള്ളിയിലും ഉണ്ട് ഒരു "CHECK POST"കുഞ്ഞിപ്പള്ളി വില്‍പ്പന നികുതി ചെക്ക് പോസ്റ്റ്”. മ്മുടെ കുഞ്ഞിപ്പള്ളിയിലും ഉണ്ട് ഒരു ചെക്ക് പോസ്റ്റ്...  . നിന്ന് തിരിയാന്‍ ഇടമില്ലാത്ത , ആവശ്യത്തിന് സ്ഥലസൌകര്യമില്ലാത്ത ഒരു ചെക്ക് പോസ്റ്റ് ....   ഈ ഓഫീസ് ഉടന്‍ മാറ്റണമെന്ന ജീവനക്കാരുടെ നിരന്തരമായ ആവശ്യത്തിന് മുന്നില്‍ അധികൃതര്‍ കണ്ണു തുറക്കുന്നില്ല. മതിയായ പരിശോധനാ സൌകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെയില്ല. ജില്ലയിലെ മറ്റ്  ചെക്ക് പോസ്റ്റുകളായ ഫറൂക്ക് , താമരശ്ശേരി ചെക്ക് പോസ്റ്റുകളേക്കാള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഇവിടെ അസൌകര്യങ്ങള്‍ തുടര്‍ക്കഥയാകുന്നു. ജില്ലാ അതിര്‍ത്തി എന്നതിന് പുറമെ മാഹിയില്‍ നിന്ന് വളരെ അടുത്തായാണ് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. നികുതി വെട്ടിപ്പിന് ഏറെ സാധ്യതയുള്ള സ്ഥലമാണ് ഇത്. 

ദിവസവും ആയിരത്തോളം വാഹന ങ്ങള്‍ ഇവിടെ പരിശോധനക്ക് എത്തുന്നുണ്ട് . ലോറി ജീവനക്കാര്‍ മഴയത്തും വെയിലത്തും വളരെ ബുദ്ധി മുട്ടിയാണ് പരിശോധന ക്കായി കാത്തുനില്‍ക്കുന്നത്. ഈ കാഴ്ചകള്‍ ഒന്നും തന്നെ കാണേണ്ടവര്‍ കാണുന്നില്ല എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്.....


                 6 വര്‍ഷം മുന്‍പ് ചെക്കപോസ്റ്റിന്‍റെ അസൌകര്യം കണക്കിലെടുത്ത് തൊട്ടടുത്തഅണ്ടിക്കമ്പനി ഭാഗത്തേക്ക് ചെക്ക് പോസ്റ്റ് മാറ്റുമെന്ന് പറഞ്ഞിരുന്നു. ഇതിനായി അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യവസായ വകുപ്പിലും കാഷ്യൂ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷനിലും പദ്ധതി സമര്‍പ്പിച്ചിരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലം വിട്ടുകിട്ടാന്‍ നടപടികള്‍ മുന്നോട്ട് പോയെങ്കിലും ഭരണം കടലാസില്‍ മാത്രമായി ഒതുങ്ങി. പന്ത്രണ്ടോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ചെക്ക് പോസ്റ്റ് നിലവില്‍ കുഞ്ഞിപ്പള്ളി ടൌണിലെ ഒരു കുടുസു മുറിയിലാണ് .മഴക്കാലമായാല്‍ റോഡില്‍ നിന്നൊഴുകിയെത്തുന്ന മലിനജലം ഓഫീസില്‍ വന്ന് നിറയും. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍ പോലും സൌകര്യം ഇല്ല. പ്രാഥമിക സൌകര്യങ്ങള്‍ക്ക് പോലും ജീവനക്കാര്‍ ബുദ്ധിമുട്ടുന്നു

                
  
       രു വര്‍ഷം മുന്‍പ് വ്യവസായ വകുപ്പിന് വില്‍പ്പന നികുതി വകുപ്പ് പഴയ അണ്ടിക്കമ്പനിയിലേക്ക് ചെക്ക് പോസ്റ്റ് മാറ്റാന്‍ പ്രെപ്പോസല്‍ നല്‍കിയെങ്കിലും എവിടെയുമെത്തിയില്ല. പാലക്കാട് മോഡല്‍ കണ്ടെയ്നര്‍ ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അധികൃതര്‍ കുഞ്ഞിപ്പള്ളി ചെക്ക് പോസ്റ്റിന്‍റെ കാര്യത്തില്‍ നിസ്സംഗത തുടരുകയാണ്......
      
    

15 September 2014

വരുന്നു...ചോമ്പാലയില്‍ ഒരു ഹോമിയോ ഡിസ്‌പെന്‍സറി...

അഴിയൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം സെപ്തംബര്‍ 20-ന്‌


അഴിയൂര്‍ പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി മുക്കാളി റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തനം നടത്താന്‍ അനുമതിയായി. ആരോഗ്യ വകുപ്പ് എന്‍.ആര്‍.എച്ച്.എമ്മിന്റെ കീഴിലാണ് പ്രവര്‍ത്തനം.
ഉദ്ഘാടനം 2014 സെപ്തംബര്‍ 20-ന്‌ രാവിലെ ഒമ്പത് മണിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ ശശിധരന്‍, പി.പി. ശ്രീധരന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, പ്രദീപ് ചോമ്പാല, എ.ടി. ശ്രീധരന്‍, വി.പി. പ്രകാശന്‍, സൂപ്പി കുനിയില്‍, പി. നാണു, കെ.വി. രാജന്‍, എന്നിവര്‍ സംസാരിച്ചു.
ആയിഷ ഉമ്മര്‍ (ചെയ.), റീന രയരോത്ത് (ജന. കണ്‍.), പി. രാഘവന്‍ (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍

 നോട്ടീസ് :


 ഉത്ഘാടനം :