.................... നന്മയുടെ ഗ്രാമം - ചോമ്പാല......

12 October 2014

മാഹിയിലും മദ്യത്തിന് നിയന്ത്രണം വരുന്നു.....

മാഹിയിലും മദ്യത്തിന് നിയന്ത്രണം വരുന്നു...





                             മാഹിയിലെ മദ്യഷാപ്പുകളുടെ പ്രവര്‍ത്തനസമയം ദിവസവും 2 മണിക്കൂര്‍ വീതം കുറക്കുന്നതിന് തീരുമാനമായി. മാഹി റീജണല്‍ അഡ്മിനിസ്‌ട്രേറ്ററും  മദ്യഷാപ്പ് ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.  രാവിലെയും രാത്രിയുമായി ഓരോ മണിക്കൂര്‍ വീതമാണ് കുറയ്ക്കുന്നത്. നിലവില്‍ രാവിലെ 8 മുതല്‍ രാത്രി 11 വരെയായിരുന്നത് അടുത്തയാഴ്‌ച മുതല്‍ രാവിലെ 9 മുതല്‍ രാത്രി 10 വരെയാകും മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുക...  

മാഹിപ്പള്ളി പെരുന്നാള്‍ പ്രമാണിച്ചു  12,14,15  തീയതികളില്‍ ബാറുകളും മദ്യഷാപ്പുകളും അടച്ചിടാനും തീരുമാനമായി.

                           കൂടാതെ കേരളത്തില്‍ നിന്നുള്ള മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍ പുതിയൊരു അപേക്ഷയുമായി മാഹി സര്‍ക്കാരിനെ സമീപിക്കുന്നുണ്ട് . മാഹിയ്ക്ക് പുറത്തുള്ളവര്‍ക്ക് മദ്യം നല്‍കരുത് എന്ന അപേക്ഷയാണ്  പ്രവര്‍ത്തകര്‍ മാഹി സര്‍ക്കാരിന്  സമര്‍പ്പിക്കുക .

കേരളത്തില്‍ മദ്യം നിരോധിച്ചെങ്കിലും  മലയാളിയ്ക്ക് പ്രതീക്ഷയായിരുന്നു  മാഹി . കേന്ദ്ര ഭരണ പ്രദേശമായതു കൊണ്ടു തന്നെ കുറഞ്ഞ വില നിരക്കില്‍ മദ്യം, അതും നിരവധി മദ്യ ഷോപ്പുകള്‍. കോഴിക്കോട് മുതല്‍ അങ്ങോട്ടുള്ള മലയാളികള്‍ക്ക് മാഹി ഒരു ചാകര തന്നെയായിരുന്നു. ആ പ്രതീക്ഷകള്‍ക്കു മുകളിലാണ്, മദ്യ നിരോധന പ്രവര്‍ത്തകര്‍ നിരോധന ആവശ്യവുമായി ഇറങ്ങിയിരിക്കുന്നത്. ഇതു കൂടാതെ അതിര്‍ത്തികളില്‍ മദ്യക്കടത്ത് പരിശോധന കര്‍ശനമാക്കാനും പ്രവര്‍ത്തകര്‍ കേരളാ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കും.

തിരിച്ചറിയിൽ കാർഡുമായി വരുന്നവർക്ക് മാത്രം മദ്യം നല്‍കിയാല്‍ മതിയെന്ന ആവശ്യം കൂടി മദ്യനിരോധന പ്രവർത്തകര്‍ സര്‍ക്കാരിനെ അറിയിക്കും. കേരളത്തിൽ നിന്നുള്ളവർക്കു മദ്യം വിൽക്കരുതെന്നാവശ്യപ്പെട്ട് പുതുച്ചേരി സർക്കാരിനും മാഹി അഡ്‌മിനിസ്‌ട്രേറ്റർക്കും നിവേദനം നൽകാൻ തീരുമാനിച്ചതായി കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി.പി.ആർ. നാഥ് അറിയിച്ചു.

========================================================================


Please Like Our FACEBOOK Page " ENTE CHOMBALA" : 
 https://www.facebook.com/pages/Ente-Chombala/172355012930898

=======================================================================

No comments: